Headlines
Loading...
24-കാരന്‍ വയോധികയെ കൊന്ന് മാംസം ഭക്ഷിച്ചു; പ്രതിക്ക് പേവിഷബാധയുണ്ടെന്ന് പോലീസ്

24-കാരന്‍ വയോധികയെ കൊന്ന് മാംസം ഭക്ഷിച്ചു; പ്രതിക്ക് പേവിഷബാധയുണ്ടെന്ന് പോലീസ്

ജയ്പുര്‍: വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച യുവാവ് അറസ്റ്റില്‍. രാജസ്ഥാനിലാണ് സംഭവം. ഇരുപത്തിനാലുകാരനായ സുരേന്ദ്ര ഠാക്കൂര്‍ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. രാജസ്ഥാന്‍ സര്‍ധന സ്വദേശിനിയായ ശാന്തി ദേവി(65)യെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഇയാള്‍ക്ക് പേവിഷബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.


വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വീടിനു സമീപത്തെ സ്ഥലത്ത് കന്നുകാലികളെ തീറ്റുകയായിരുന്ന ശാന്തി ദേവിയെ സുരേന്ദ്ര ഠാക്കൂര്‍ കല്ലു കൊണ്ടിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇവരുടെ മാംസം ഇയാള്‍ ഭക്ഷിച്ചു. മാനസികനില തെറ്റിയവരെ പോലെയാണ് ഇയാള്‍ പെരുമാറിയിരുന്നതെന്നും ഇടയ്ക്കിടെ അക്രമാസക്തനായിരുന്നെന്നും പോലീസ് പറയുന്നു.