kerala
വന്ദേഭാരത് മോദിയുടെ സര്‍പ്രൈസെന്ന് ബിജെപി; കപടരാഷ്ട്രീയമെന്ന് ഡിവൈഎഫ്ഐ
പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഒരുക്കിയ സര്‍പ്രൈസായിരുന്നു കേരളത്തിനുള്ള വന്ദേ ഭാരത് എക്സ്പ്രസ്. വന്ദേ ഭാരത് മലയാളികള്‍ക്കുള്ള പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടമാണെന്ന് ബിജെപി നേതാവും റെയില്‍വേ പിഎസ്‍സി ചെയര്‍മാനുമായ പി.കെ കൃഷ്ണദാസ് പറഞ്ഞു. ട്രെയിന്‍ എത്തുന്നത് രഹസ്യമായിവച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് എന്‍.െക പ്രേമചന്ദ്രന്‍ എംപി കുറ്റപ്പെടുത്തി.
അപ്രതീക്ഷിതം. ആകര്‍ഷകം. കേളത്തിനുള്ള വന്ദേ ഭാരത് എക്സ്പ്രസ് ഈ മാസം 25ന് തിരുവനന്തപുരത്ത് ഫ്ലാഗ് ഒാഫ് ചെയ്യാനുള്ള നീക്കത്തില്‍ ശരിക്കും ഒരു ടിപ്പിക്കല്‍ മോദി ടച്ചുണ്ട്. കേരള രാഷ്ട്രീയത്തിലേയ്ക്കുള്ള സര്‍ജിക്കല്‍ സ്ട്രൈക്കും. സംസ്ഥാന സര്‍ക്കാരിന് കാര്യമായ വിശദാംശങ്ങള്‍ ലഭിച്ചിരുന്നില്ല. പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഉദ്ഘാടനത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തി.
വികസന നീക്കത്തിനൊപ്പം നില്‍ക്കുമ്പോഴും വന്ദേ ഭാരതിലൂടെ കേരളത്തില്‍ ബിജെപി ലക്ഷ്യമിടുന്ന അതിവേഗ നീക്കത്തെ കുതലോടെയാണ് എതിരാളികള്‍ കാണുന്നത്. പ്രത്യേകിച്ച് 2024ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാരിനിക്കെ. തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ ബിജെപി വലിയ പ്രതീക്ഷവയ്ക്കുന്ന സാഹചര്യത്തില്‍.
വന്ദേ ഭാരത് ട്രെയിന്‍ െപട്ടെന്ന് എത്തിയതിന് പിന്നില്‍ കപടരാഷ്ട്രീയമാണെന്ന് ഡിവൈഎഫ്െഎ കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള നീക്കത്തിന് പിന്നാലെ മോദി ഫ്ലാഗ് ഒാഫ് ചെയ്യുന്ന വികസനത്തിന്‍റെ രാഷ്ട്രീയത്തെയും കേരള ബിെജപി എങ്ങിനെ ഉപയോഗപ്പെടുത്തുമെന്നതാണ് ഇനി നിര്‍ണായകം.
'റയില്‍വികസനത്തില്‍ പരിഗണന ലഭിക്കാതിരുന്ന കേരളത്തിലേയ്ക്ക് വന്ദേഭാരത് എത്തുന്നതില്‍ സന്തോഷമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി. ട്രെയിന്‍ എത്തുന്നത് രഹസ്യമായി വച്ചത് എന്തിനെന്നും രാഷ്ട്രീയലക്ഷ്യമാണ് ഇത്തരം രഹസ്യസ്വഭാവത്തിനുപിന്നിലെന്നും അദ്ദേഹം പറഞ്ഞു.