Headlines
Loading...
കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍ ഉപമുഖ്യമന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍ ഉപമുഖ്യമന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബെംഗളൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ലക്ഷ്മണ്‍ സാവടി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മെയ് പത്തിന് കര്‍ണാടക തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി സാവടി കോണ്‍ഗ്രസിലേക്ക് കൂടുമാറിയത്. നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ സാവടിക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സാവടി രാജി വെച്ചത്.

കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാറുമായും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായും സാവഡി ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തി. സിദ്ധരാമയ്യയുടെ ബെംഗളൂരുവിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ലക്ഷ്മണ്‍ സാവടി അത്തനി മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുമെന്ന് സിദ്ധരാമയ്യ അറിയിച്ചു