kerala
ബഹളം; സഭ ഇന്നും പിരിഞ്ഞു; ചേര്‍ന്നത് ഒന്‍പത് മിനിട്ട് മാത്രം
എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതിലുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ ഇന്നും സ്തംഭിച്ചു. ചോദ്യോത്തരവേളയില്‍ തന്നെ സഭ പിരിയുകയാണെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പ്രഖ്യാപിച്ചു. പ്രതിപക്ഷനേതാവിന്‍റെ മൈക്ക് ഓഫ് ചെയ്തതോടെ നടുത്തളത്തിലിറങ്ങിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ മറവിലായിരുന്നു മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും സംരക്ഷിച്ചുള്ള സ്പീക്കറുടെ നടപടി. തുടര്‍ച്ചയായി രണ്ടാംദിവസവും ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രിക്ക് ഉത്തരം പറയേണ്ടിവന്നില്ല. നിയമസഭാ സംഘര്‍ഷത്തില്‍ വാദി പ്രതിയായ അവസ്ഥയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു