Headlines
Loading...
ശമനമില്ലാതെ വേനല്‍ ചൂട്; നിര്‍ജലീകരണത്തിനും സൂര്യാതപത്തിനും സാധ്യത; മുന്നറിയിപ്പ്

ശമനമില്ലാതെ വേനല്‍ ചൂട്; നിര്‍ജലീകരണത്തിനും സൂര്യാതപത്തിനും സാധ്യത; മുന്നറിയിപ്പ്

വേനൽ ചൂടിന് ശമനമില്ല. വരുന്ന ഏതാനും ദിവസം കൂടി താപനില 35 ഡിഗ്രി സെൽഷ്യസിനും 40നും ഇടക്ക് ആയിരിക്കും. കഴിഞ്ഞ 24 മണിക്കൂറിൽ കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്, 38 ഡിഗ്രി സെൽഷ്യസ്. അനുഭവവേദ്യമാകുന്ന ചൂടിന്റെ സൂചകമായ ഹീറ്റ് ഇൻഡക്സ് 40 മുതൽ45 ഡിഗ്രി സെൽസ്യസ് വരെയാണ്. അൾട്രാവയലറ്റ് വികിരണവും ഉയർന്ന തോതിലാണ്. രാവിലെ10 മണി മുതൽ ഉച്ചക്ക് 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. നിർജലീകരണവും സൂര്യാതപവും ഉണ്ടാകാതെ ശ്രദ്ധിക്കണം.