Headlines
Loading...
‘സമാധാന നൊബേലിന് മോദിയെ പരിഗണിക്കുന്നുവെന്നത് വ്യാജം’; വിശദീകരിച്ച് നൊബേൽ സമിതി ഡപ്യൂട്ടി ലീഡര്‍

‘സമാധാന നൊബേലിന് മോദിയെ പരിഗണിക്കുന്നുവെന്നത് വ്യാജം’; വിശദീകരിച്ച് നൊബേൽ സമിതി ഡപ്യൂട്ടി ലീഡര്‍

മോദിയെ നൊബേലിന് പരിഗണിക്കുന്നെന്ന് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ വ്യാജം. വിശദീകരണവുമായി നൊബേല്‍ സമിതി ഡപ്യൂട്ടി ലീഡര്‍ അസ്‌ലെ തോജെ. നൊബേല്‍ സമിതി ഡപ്യൂട്ടി ലീ‍ഡര്‍ എന്ന നിലയിലല്ല ഇന്ത്യ സന്ദര്‍ശിച്ചതെന്നും വിശദീകരിച്ചു.

മോദി സമാധാന മൊബേൽ പട്ടികയിൽ ഉണ്ടെന്നതു സംബന്ധിച്ച് ഒരു ട്വീറ്റും ഇതിനിടെ വൈറലായി. 15 ലക്ഷത്തോളം പേരാണ് ഈ ട്വീറ്റ് കണ്ടത്. നിരവധി പേർ ഇത് റീട്വീറ്റും ചെയ്തു. നൊബേൽ സമിതിയുടെ ഡപ്യൂട്ടി ലീഡർ എന്ന നിലയിലല്ല തന്റെ ഇന്ത്യൻ സന്ദർശനമെന്നും ഇന്റർനാഷനൽ പീസ് ആൻഡ് അണ്ടർസ്റ്റാൻഡിങ് ഡയറക്ടർ എന്ന നിലയിലും ഇന്ത്യ സെന്റർ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടുമാണ് താൻ ഇന്ത്യയിലെത്തിയതെന്നും തോജെ വിശദീകരിച്ചു.