Headlines
Loading...
പഴയ വിജയനെങ്കില്‍ മറുപടി പറഞ്ഞെനെ: മുഖ്യമന്ത്രി; ഒരു വിജയനേയും പേടിയില്ല: സതീശന്‍

പഴയ വിജയനെങ്കില്‍ മറുപടി പറഞ്ഞെനെ: മുഖ്യമന്ത്രി; ഒരു വിജയനേയും പേടിയില്ല: സതീശന്‍

മുഖ്യമന്ത്രിയെ വീട്ടിലിരുത്തും എന്നു പറഞ്ഞ പ്രതിപക്ഷനേതാവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ വിജയനാണെങ്കില്‍ ഇപ്പോള്‍ മറുപടി പറഞ്ഞിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സുധാകരനോട് ചോദിച്ചാല്‍ മതി. മുഖ്യമന്ത്രിക്ക് സെഡ് പ്ലസ് സുരക്ഷ ഉണ്ട്. ഇതു തന്നെയാണ് ഗവര്‍ണര്‍ക്കും വയനാട് എംപിക്കും. കറുത്ത കൊടി കാട്ടിയതിനാണ് കൂത്തുപറമ്പില്‍ നിറയൊഴിച്ചതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

പഴയ വിജയനേയും പുതിയ വിജയനേയും പേടിയില്ലെന്ന് പ്രതിപക്ഷനേതാവ് മറുപടി നല്‍കി. ഒന്നോ രണ്ടോ പേരാണ് സമരക്കാരെങ്കില്‍ എന്തിനാണ് 24 അകമ്പടി വാഹനം. ഒരാളും രണ്ടാളും 500 പൊലീസുകാരെ അക്രമിക്കുന്നതെങ്ങനെയെന്നും വി.ഡി.സതീശന്‍ ചോദിച്ചു.

ഇതിനിടെ ഭരണപക്ഷത്തോട് പൊട്ടിത്തെറിച്ച് സ്പീക്കര്‍ രംഗത്തെത്തി. ഭരണപക്ഷം മിണ്ടാതിരിക്കണമെന്നും മര്യാദകാണിക്കണമെന്നും എ.എന്‍.ഷംസീര്‍. മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ പ്രതിപക്ഷം മിണ്ടാതിരുന്നു. സ്പീക്കര്‍ ശബ്ദമുയര്‍ത്തിയത് പ്രതിപക്ഷനേതാവിന്‍റെ പ്രസംഗം തടസപ്പെടുത്തിയപ്പോഴാണ്. ഭരണകക്ഷി അംഗങ്ങള്‍ ഇരിപ്പിടങ്ങളിലേയ്ക്ക് പോകണമെന്ന് സ്പീക്കര്‍ പറഞ്ഞു. ബഹളത്തിനിടെ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.