Headlines
Loading...
'ആരും പുറത്തിറങ്ങരുത്, മുഖ്യമന്ത്രി വരുന്നു', പെരുമ്പറകൊട്ടി സന്ദേശം വായിച്ചു ‘രാജഭടന്‍

'ആരും പുറത്തിറങ്ങരുത്, മുഖ്യമന്ത്രി വരുന്നു', പെരുമ്പറകൊട്ടി സന്ദേശം വായിച്ചു ‘രാജഭടന്‍

കാഞ്ഞങ്ങാട് ∙ മുഖ്യമന്ത്രിക്ക് പൊലീസ് ഒരുക്കുന്ന അമിത സുരക്ഷ ജനങ്ങളെ വലയ്ക്കുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ‘വിളംബര’ പ്രതിഷേധം. നാടു വാഴുന്ന പിണറായിത്തമ്പുരാൻ കാസർകോട്ടേക്ക് എഴുന്നള്ളുന്നുവെന്നും ആരും പുറത്തിറങ്ങരുതെന്നുമുള്ള ശാസനസന്ദേശം രാജഭടനായി വേഷമിട്ട യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി. പി.പ്രദീപ് കുമാർ ഉച്ചത്തിൽ വായിച്ചു.

മരുന്നും ആവശ്യസാധനങ്ങളും വേണ്ടവർ ഇന്നുതന്നെ വാങ്ങണം, ആശുപത്രിയിൽ പോകേണ്ടവർ ഇന്നുതന്നെ അഡ്മിറ്റ് ആകണം, വിദേശത്തു പോകേണ്ടവർ ഇന്നുതന്നെ പോകണം– പെരുമ്പറ മുഴക്കിയുള്ള വിളംബരത്തിൽ പരിഹസിച്ചു. ഇന്നലെ കണ്ണൂർ പിണറായിയിലെ വീട്ടിൽ തങ്ങിയ മുഖ്യമന്ത്രി റോഡ് മാർഗമാണ് കാസർകോട്ടെത്തിയത്.