Headlines
Loading...
കാറിൽ കടത്താൻ ശ്രമിച്ച 19 ലക്ഷം രൂപ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

കാറിൽ കടത്താൻ ശ്രമിച്ച 19 ലക്ഷം രൂപ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

പാലക്കാട്: കാറിൽ കടത്താൻ ശ്രമിച്ച കള്ളപ്പണവുമായി രണ്ടു പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശി മുഹമ്മദ് സാദിഖ്, പാലക്കാട് കുഴൽമന്ദം സ്വദേശി സ്വാമിനാഥൻ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 19 ലക്ഷം രൂപയാണ് പൊലീസ് പിടിച്ചെടുത്തത്.

പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽ രഹസ്യ അറ നിർമ്മിച്ചാണ് പണം സൂക്ഷിച്ചിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. പ്രതികൾക്ക് ചന്ദനക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു.