Headlines
Loading...
ഏകീകൃത വിവാഹ പ്രായം: ഹൈക്കോടതികളിലെ കേസുകള്‍ സുപ്രീം കോടതിയിലേക്ക്

ഏകീകൃത വിവാഹ പ്രായം: ഹൈക്കോടതികളിലെ കേസുകള്‍ സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത വിവാഹ പ്രായം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. ഇതുസംബന്ധിച്ച് രാജസ്ഥാന്‍ അടക്കം വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റും. വ്യക്തി നിയമങ്ങള്‍ പരിഗണിക്കാതെ ഏകീകൃത വിവാഹ പ്രായം നടപ്പാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.  മുസ്ലിം വ്യക്തി നിയമം പ്രകാരം 15 വയസിന് മുകളില്‍ പെണ്‍കുട്ടികളുടെ വിവാഹം സാധുവാണെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ് മാതൃകയാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.