Headlines
Loading...
പോളണ്ടിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് ത‍ൃശൂ‍ർ സ്വദേശി

പോളണ്ടിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് ത‍ൃശൂ‍ർ സ്വദേശി

തൃശൂ‍ർ: പോളണ്ടിൽ തൃശൂർ സ്വദേശി കുത്തേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ സൂരജ്(23) ആണ് മരിച്ചത്. സൂരജിന് ഒപ്പമുണ്ടായിരുന്ന നാലു മലയാളികൾക്ക് പരുക്കേറ്റു. ജോർദാൻ പൗരന്മാരുമായുള്ള വാക്കു തർക്കത്തിനിടെയാണ് കുത്തേറ്റത്.
അഞ്ച് മാസം മുമ്പാണ് സൂരജ് പോളണ്ടിൽ എത്തിയത്. പോളണ്ടിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. സൂരജിന്റെ മരണ വിവരം സുഹൃത്തുക്കളാണ് ബന്ധുക്കളെ അറിയിച്ചത്.