Headlines
Loading...
ഹജ്ജ് തീര്‍ത്ഥാടകര്‍ കൊവിഡ് വാക്‌സീന്റെ മുഴുവന്‍ ഡോസുകളും എടുക്കണം: ഹജ്ജ് മന്ത്രാലയം

ഹജ്ജ് തീര്‍ത്ഥാടകര്‍ കൊവിഡ് വാക്‌സീന്റെ മുഴുവന്‍ ഡോസുകളും എടുക്കണം: ഹജ്ജ് മന്ത്രാലയം

മക്ക: ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊവിഡ് വാക്‌സീന്റെ മുഴുവന്‍ ഡോസുകളും എടുത്തിരിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജിന് അപേക്ഷിക്കുന്നവര്‍ കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന നിബന്ധന പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ മെനിഞ്ചൈറ്റിസ് വാക്‌സീനും സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സീനും എടുത്തിരിക്കണം. ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളോ ഏതെങ്കിലും പകര്‍ച്ചവ്യാധികളോ ഉണ്ടാവാനോ പാടില്ലെന്നും ആരോഗ്യവകുപ്പിന്റെ നിബന്ധനകളില്‍ പറയുന്നു. ട്വിറ്ററിലൂടെ ഒരാള്‍ ഉന്നയിച്ച സംശയത്തിനാണ് മന്ത്രാലയം ഈ മറുപടി നല്‍കിയത്.