Headlines
Loading...
അധ്യാപകരെ ടീച്ചര്‍ എന്ന് വിളിക്കണമെന്ന ബാലാവകാശ കമ്മീഷന്‍ ഉത്തരവ്: സര്‍ക്കാരിന് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി

അധ്യാപകരെ ടീച്ചര്‍ എന്ന് വിളിക്കണമെന്ന ബാലാവകാശ കമ്മീഷന്‍ ഉത്തരവ്: സര്‍ക്കാരിന് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം| ലിംഗ വ്യത്യാസമില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെ ടീച്ചര്‍ എന്ന് വിളിക്കണമെന്ന ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സര്‍, മാഡം എന്ന് വിളിക്കേണ്ടതില്ലെന്ന ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശത്തെക്കുറിച്ച് സര്‍ക്കാറിന് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന്‌ വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ തന്നെ അറിയിച്ചു. കൂടുതല്‍ കരുതലോടെ എടുക്കേണ്ട തീരുമാനമാണിതെന്നും മന്ത്രി പറഞ്ഞു.