Headlines
Loading...
എരോല്‍ സുന്നി സെന്റര്‍ ഉദ്ഘാടനം ചെയ്തു

എരോല്‍ സുന്നി സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഉദുമ: കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എരോല്‍ യൂണിററ് പുതുതായി നിര്‍മ്മിച്ച എരോല്‍ സുന്നി സെന്ററിന്റെ ഉദ്ഘാടനം സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ അഹ്ദല്‍ മുത്തന്നൂര്‍ തങ്ങള്‍ നിര്‍വ്വഹിച്ചു.

കേരള മുസ്‌ലിം ജമാഅത്ത് എരോല്‍ യൂണിററ് പ്രസിഡണ്ട് ഇ.എം മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. മര്‍ഹും അബ്ദുല്ല മൊമ്മോറിയല്‍ കുടിവെളള പദ്ധതിയുടെ ഉദ്ഘാടനം മര്‍ഹബ കുഞ്ഞഹമ്മദ് ഹാജിയും ലൈബ്രറി & റീഡിംങ്ങ് സെന്ററിന്റെ ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പളളങ്കോട് അബ്ദുല്‍ ഖാദര്‍ മദനിയും നിര്‍വ്വഹിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി സപ്ലിമെന്റ് പ്രകാശനം ചെയ്തു.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ബി. എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹസൈനാര്‍ സഖാഫി കുണിയ, അശ്‌റഫ് കരിപ്പോടി, സൈനുല്‍ ആബിദ് സഖാഫി മൗവ്വല്‍, അഷറഫ് സഖാഫി തലേക്കുന്നില്‍, സൈനുല്‍ ആബിദീന്‍ ഫാളിലി മാണിമൂല, ഹക്കീം ഹിമമി സഖാഫി ചേടിക്കുണ്ട്, ഡോ.സ്വലാഹുദ്ദീന്‍ അയ്യൂബി, ഇസ്മായീല്‍ സഅദി പാറപ്പളളി, പേരോട് മുഹമ്മദ് അസ്ഹരി, ഹാഫിള് അബ്ദുല്ല എരോല്‍, എരോല്‍ മുഹമ്മദ് കുഞ്ഞി,
ഹനീഫ ഹാജി ലബ്ബക്ക, ഉദുമ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ പാക്യാര, ചന്ദ്രന്‍ നാലാംവാതുക്കല്‍, അശോകന്‍ ചക്കര, അബ്ദുല്ല പൈച്ചാര്‍, സാദിഖ് സഖാഫി എരോല്‍, അഷ്‌റഫ് അബൂബക്കര്‍, ഉമറുല്‍ ഫാറൂഖ് സഖാഫി എരോല്‍, അബ്ദുല്‍ റഹിമാന്‍ എരോല്‍, ഷെരീഫ് കെ.എം, ഹംസ എ.എച്ച് തുടങ്ങിയവര്‍ സംബന്ധിച്ചു.
മഹ്‌ളറത്തുല്‍ ബദരിയ മജ്‌ലിസിന് സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ആദൂര്‍ നേതൃത്വം നല്‍കി.
നൗഷാദ് മായിപ്പാടി പതാക ഉയര്‍ത്തി. സിയാറത്തിന് സഈദ് സഖാഫി നേതൃത്വം നല്‍കി
ഷെരീഫ് എരോല്‍ സ്വഗതവും, അഹമ്മദ് കബീര്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ: എരോല്‍ സുന്നി സെന്ററിന്റെ ഉദ്ഘാടനം സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ അഹ്ദല്‍ മുത്തന്നൂര്‍ തങ്ങള്‍ നിര്‍വഹിക്കുന്നു.