kerala
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന പരിശോധന; ലൈസൻസില്ലാത്ത 30 സ്ഥാപനങ്ങൾ, 48 സ്ഥാപനങ്ങൾ അടപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 547 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവൃത്തിച്ച 18 സ്ഥാപനങ്ങളുടെ പ്രവർത്തനം പരിശോധനയെ തുടർന്ന് നിർത്തിവെപ്പിച്ചു. ലൈസൻസ് ഇല്ലാത്ത 30 സ്ഥാപനങ്ങൾ ഉൾപ്പടെ 48 സ്ഥാപനങ്ങളുടെ പ്രവർത്തനം മരവിപ്പിച്ചു. കൂടാതെ 142 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ശക്തമായ പരിശോധന തുടരുമെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവര്‍ത്തനങ്ങളാണ് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തിവരുന്നത്. നല്ല ഭക്ഷണം നാടിന്റെ അവകാശം ക്യാമ്പയിൻ്റെ ഭാഗമായിട്ടാണ് ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഓയില്‍, ഓപ്പറേഷന്‍ ഹോളിഡേ തുടങ്ങിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. ഷവര്‍മ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.
സംസ്ഥാനത്ത് കഴിഞ്ഞ ജൂലൈ മാസം മുതല്‍ ഡിസംബര്‍ മാസം വരെ 46,928 സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. ഇതിൽ 9,248 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പിഴയായി 97.60 ലക്ഷം രൂപ ഈടാക്കി. നിയമ നടപടികളുടെ 149 സ്ഥാപനങ്ങള്‍ അടപ്പിച്ചു. ഴിഞ്ഞ ആറു മാസ കാലയളവിനുള്ളില്‍ 82,406 സ്ഥാപനങ്ങളാണ് രജിസ്ട്രേഷൻ നടത്തിയത്. 18,037 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും ലഭ്യമാക്കി