Headlines
Loading...
വാഹനം മഞ്ഞിൽ തെന്നിവീണ് അപകടം; 3 സൈനികർ മരിച്ചു

വാഹനം മഞ്ഞിൽ തെന്നിവീണ് അപകടം; 3 സൈനികർ മരിച്ചു

ജമ്മു കശ്മീരിൽ സൈനിക വാഹനം മഞ്ഞിൽ തെന്നി മലയിടുക്കിലേക്ക് വീണ് മൂന്ന് സൈനികർ മരിച്ചു. കുപ്‌വാരയിൽ വച്ചായിരുന്നു അപകടം. അതേസമയം ഡൽഹിയിലും ഉത്തരന്ത്യയിലും അതിശൈത്യത്തിൽ കുറവ് രേഖപ്പെടുത്തി. മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിയിൽ ഇന്നും 45 വിമാനങ്ങളും 26 ട്രെയിനുകളും വൈകി.

ജമ്മു കശ്മീരിലെ മച്ചലിൽ പട്രോളിങ്ങിനിടെയാണ് സൈനിക വാഹനം മഞ്ഞിൽ തെന്നി  മലയിടുക്കിലേക്ക് വീണത്. ജൂനിയർ കമ്മീഷൻഡ് ഓഫിസർ അടക്കം മൂന്ന് സൈനികർ മരിച്ചു. മ്യതദേഹങ്ങൾ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മൈനസ് ഡിഗ്രി താപനില രേഖപ്പെടുത്തിയ ജമ്മു കശ്മീരിലെ പലയിടങ്ങളിലും കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. അതേസമയം ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തുടരുന്ന അതി ശൈത്യവും മൂടൽ മഞ്ഞു o ഇന്ന് മുതൽ കുറഞ്ഞു തുടങ്ങുമെന്ന് കാലാവസ്ഥനിരീക്ഷ കേന്ദ്രം അറിയിച്ചു.

ഡൽഹിയിൽ താപനില 6 ഡിഗ്രിയായി ഉയർന്നിട്ടുണ്ട്. പുലർച്ചെയുള്ള മൂടൽമഞ്ഞ് മൂലം കാഴ്ച പരിധി  100 മീറ്ററായി കുറഞ്ഞത് റോഡ് - റെയിൽ - വ്യോമ ഗതാഗതത്തെ ബാധിച്ചു. വായു നിലവാരം ഗുരുതരാവസ്ഥയിൽ തുടരുകയാണ് .ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ കുറഞ്ഞ താപനില 4 ഡിഗ്രിയിൽ എത്തിയിട്ടുണ്ട്. ഈ മാസം 12 മുതൽ വീണ്ടും ശീതരംഗം ശക്തമാകാൻ സാധ്യതയുണ്ട്.