Headlines
Loading...
മുട്ട ചേര്‍ക്കുന്നത് ഒഴിവാക്കും; ഹോട്ടലുകളില്‍ ഇനി വെജിറ്റബിള്‍ മയൊണൈസ്

മുട്ട ചേര്‍ക്കുന്നത് ഒഴിവാക്കും; ഹോട്ടലുകളില്‍ ഇനി വെജിറ്റബിള്‍ മയൊണൈസ്

തിരുവനന്തപുരം : ഹോട്ടലുകളില്‍ മുട്ട ചേര്‍ത്ത മയൊണൈസ് ഒഴിവാക്കും. പകരം വെജിറ്റബിള്‍ മയൊണൈസ് നല്‍കും. ഹോട്ടലുടമകള്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഹൈജീന്‍ റേറ്റിങ് ആപ്പിനോട് ഹോട്ടലുകള്‍ സഹകരിക്കാനും ധാരണയായിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

വേവിക്കാതെ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോണ്‍വെജ് മയോണൈസ് നിരോധിക്കാന്‍ തീരുമാനിച്ചത്. തങ്ങളുടെ കീഴില്‍ വരുന്ന ബേക്കറികളിലും അനുബന്ധ റസ്റ്റോറന്റുകളിലും നോണ്‍ വെജ് മയോണൈസുകള്‍ വിളമ്പില്ലെന്നും സര്‍ക്കാരിന്റെ ഭക്ഷ്യ പരിശോധനകളെ സ്വാഗതം ചെയ്യുന്നുവെന്നും ബേക്കേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. വിഷരഹിത ഭക്ഷണം ഉറപ്പാക്കാന്‍ അനിവാര്യമായ പരിശോധനകള്‍ക്ക് തങ്ങളുടെ പിന്തുണയുണ്ടെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

മയോണൈസില്‍ ഉപയോഗിക്കുന്ന മുട്ടയുടെ ഗുണനിലവാരവും കാലപ്പഴക്കവും കണ്ടെത്തുന്നതിന് നിലവില്‍ മാനദണ്ഡങ്ങളില്ല. മതിയായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ എത്തുന്ന മുട്ടകളില്‍ സൂക്ഷ്മ ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടായേക്കാം. ഇത് ഭക്ഷ്യവിഷബാധക്ക് ഇടയാക്കിയേക്കാമെന്ന് ആശങ്കയുയര്‍ന്നിരുന്നു.