Headlines
Loading...
കൊച്ചിയിൽ യുവതിയെ മുൻ കാമുകൻ നടുറോഡിൽ വച്ച് വെട്ടിപ്പരുക്കേൽപ്പിച്ചു

കൊച്ചിയിൽ യുവതിയെ മുൻ കാമുകൻ നടുറോഡിൽ വച്ച് വെട്ടിപ്പരുക്കേൽപ്പിച്ചു

കൊച്ചി കലൂരിൽ ബംഗാളി യുവതിയെ മുൻ കാമുകൻ നടുറോഡിൽ വച്ച് വെട്ടിപ്പരുക്കേൽപ്പിച്ചു. ബ്യൂട്ടിപാർലർ ജീവനക്കാരിയായ സന്ധ്യക്കാണ് വെട്ടേറ്റത്. ഇടത് കയ്യിലും പുറത്തും വെട്ടേറ്റ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലൂർ ആസാദ് റോഡിൽ രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം. സന്ധ്യയും സുഹൃത്തായ യുവതിയും നടന്നു വരുന്നതിനിടെ ബൈക്കിൽ എത്തിയ മുൻ കാമുകൻ ഫാറൂഖ് ഇരുവരുമായി വാക്ക് തർക്കത്തിലേർപ്പെട്ടു. 

തുടർന്ന് കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് സന്ധ്യയെ വെട്ടാൻ ശ്രമിച്ചു. കൂട്ടുകാരി തടഞ്ഞതിനാൽ ആദ്യം വെട്ട് കൊണ്ടില്ല. വീണ്ടുംനടത്തിയ ആക്രമണത്തിൽ സന്ധ്യയുടെ കയ്യിലും പുറത്തും വെട്ടേറ്റു. ആളുകൾ ഓടിക്കൂടുന്നത്കണ്ട ഫാറൂഖ് ബൈക്കിൽ രക്ഷപ്പെട്ടു. പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് പോലീസ് നിഗമനം. ഫാറൂഖും സന്ധ്യയുംകൊല്ലത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നു.