Headlines
Loading...
പിഞ്ചുകുട്ടികളുമായി കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു; കുട്ടികളെ രക്ഷപ്പെടുത്തി

പിഞ്ചുകുട്ടികളുമായി കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു; കുട്ടികളെ രക്ഷപ്പെടുത്തി

തൃശൂർ : കയ്പമംഗലത്ത് കുട്ടികളുമായി കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു. മൂന്ന്പീടിക ബീച്ച് റോഡ് സ്വദേശി ഷിഹാബ്(35) ആണ് മരിച്ചത്. കുട്ടികളെ ബന്ധുക്കള്‍ രക്ഷപ്പെടുത്തി.ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.

രണ്ടര വയസും, നാലര വയസുമുള്ള കുട്ടികളുമായാണ് ഷിഹാബ് കിണറ്റില്‍ ചാടിയത്. പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്ന് ഷിഹാബിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.