fifa world cup
ജീവന്മരണ പോരാട്ടം സമനിലയില്‍; ക്രൊയേഷ്യ ഇന്‍, ബെല്‍ജിയം ഔട്ട്
ദോഹ: ഖത്വര്‍ ലോകകപ്പില്‍ പ്രിക്വാര്‍ട്ടര്‍ പ്രവേശം ഉറപ്പാക്കാനുള്ള ജീവന്മരണ പോരാട്ടം സമനിലയില്‍ കലാശിച്ചു. ക്രൊയേഷ്യയും ബെല്‍ജിയവും തമ്മിലുള്ള മത്സരമാണ് ഗോള്‍രഹിത സമനിലയില്‍ കലാശിച്ചത്. ഇതോടെ ക്രൊയേഷ്യ രണ്ടാം റൗണ്ടിലേക്ക് ടിക്കറ്റ് നേടുകയും ബെല്‍ജിയം പുറത്താകുകയും ചെയ്തു.
17ാം മിനുട്ടില്‍ പെനാല്‍റ്റിക്ക് വേണ്ടി ക്രൊയേഷ്യ വാദിച്ചെങ്കിലും വാര്‍ നിഷേധിച്ചു. മത്സരത്തിലുടനീളം ഇരുടീമുകളും അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളായില്ല. അവസാന മിനുട്ടുകളിൽ ബെൽജിയത്തിൻ്റെ സൂപ്പർ താരം ലുകാകു വലിയ അവസരങ്ങൾ സൃഷ്ടിച്ചിരുന്നു. പന്ത് കാല്‍വശം വെക്കുന്നതിലും എതിരാളിയുടെ ഗോള്‍മുഖത്തേക്ക് ഷോട്ട് പായിക്കുന്നതിലും ഇരുടീമുകളും ഏറെക്കുറെ തുല്യത പാലിച്ചു.