Headlines
Loading...
മുസ്ലിം സമം തീവ്രവാദം എന്ന ആശയം സംഘപരിവാറിന്റേത്: മന്ത്രി പി എ മുഹമ്മദ് റിയാസ്

മുസ്ലിം സമം തീവ്രവാദം എന്ന ആശയം സംഘപരിവാറിന്റേത്: മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് : മുസ്ലിം സമം തീവ്രവാദം എന്ന ആശയം സംഘപരിവാറിന്റേതാണെന്നും ഈ ആശയപ്രചരണം ഏറ്റുപിടിക്കാനാണ് ഫാ. തിയോഡേഷ്യസ് ഡിക്രൂസ് വിഷം തുപ്പിയതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് ആരോപിച്ചു.
പറയേണ്ടത് മുഴുവന്‍ പറഞ്ഞിട്ട് മാപ്പ് ചോദിക്കുന്നതില്‍ കാര്യമില്ല. ഫാദര്‍ ഡിക്രൂസിന്റെ പരാമര്‍ശം ബോധപൂര്‍വമാണ്. വൈറസ് ബാധിച്ചയാള്‍ പുറത്തിറങ്ങി വൈറസ് പരത്തിയ ശേഷം സോറി പറഞ്ഞിട്ടു കാര്യമില്ല.
അബ്ദുറഹ്മാന്‍ എന്ന പേരിന് എന്താണ് കുഴപ്പം? ഭാവിയില്‍ ഇത്തരം വൃത്തികേടുകള്‍ പറയാത്ത തരത്തില്‍ ഈ മണ്ണിനെ മാറ്റിയെടുക്കണമെന്നും റിയാസ് പറഞ്ഞു. മുസ്ലിം സമം തീവ്രവാദം എന്ന ആശയം സംഘപരിവാറിന്റേതാണ്. അത്തരം താല്‍പര്യക്കാര്‍ക്ക് ഒപ്പം നിന്നാണ് ഇത് പറഞ്ഞിരിക്കുന്നതെന്ന് വ്യക്തം. ഇത് കേരളമാണെന്ന തിരിച്ചറിവിലാണ് മാപ്പ് പറഞ്ഞത്. മാപ്പ് കൊണ്ട് പരിഹരിക്കപ്പെടുന്ന പ്രശ്‌നമല്ല ഇതെന്നും റിയാസ് വ്യക്തമാക്കി. പ്രതികരിക്കേണ്ട പലരും പ്രതികരിച്ചില്ലെന്നത് അത്ഭുതപ്പെടുത്തുന്നു. യു ഡി എഫിലെ പലരും മിണ്ടിയില്ലെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.