kozhikode
കോര്‍പറേഷന്‍ അക്കൗണ്ടില്‍ നിന്ന് ന്ഷ്ടമായത് 15 കോടി 24 ലക്ഷം രൂപ: മേയര്‍
കോഴിക്കോട്: കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബേങ്കിലെ വിവിധ അക്കൗണ്ടുകളില്‍ നിന്നായി 15 കോടി 24 ലക്ഷം രൂപ നഷ്ടമായതായി മേയര്‍ ബീനാ ഫിലിപ്പ്. ആകെയുള്ള 14 അക്കൗണ്ടുകളില്‍ ഏഴ് അക്കൗണ്ടുകളില്‍ നിന്നാണ് ഇത്രയും പണം നഷ്ടമായത്.
നഷ്ടമായ പണം മൂന്ന് ദിവസത്തിനകം തിരികെ നല്‍കുമെന്ന് പഞ്ചാബ് നാഷണല്‍ ബേങ്ക് അറിയിച്ചതായി മേയര്‍ പറഞ്ഞു. തട്ടിപ്പ് നടത്തിയ മാനേജര്‍ ജോലിയിലുണ്ടായിരുന്ന 2019 മുതലുള്ള മുഴുവന്‍ ഇടപാടുകളും പരിശോധിക്കും.