Headlines
Loading...
'കൺസഷൻ ഔദാര്യമല്ല, വിദ്യാർത്ഥികളുടെ അവകാശമാണ്'; ആന്റണി രാജു പ്രസ്താവന പിൻവലിക്കണമെന്ന് കെ.എസ്.യു

'കൺസഷൻ ഔദാര്യമല്ല, വിദ്യാർത്ഥികളുടെ അവകാശമാണ്'; ആന്റണി രാജു പ്രസ്താവന പിൻവലിക്കണമെന്ന് കെ.എസ്.യു

തിരുവനന്തപുരം: രണ്ട് രൂപ കൺസഷൻ വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്ന ​ഗതാ​ഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന പിൻവലിക്കണമെന്ന് കെഎസ് യു. മന്ത്രിയുടെ വാക്കുകൾ വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും ഇത്തരം നടപടികളെ പ്രതിരോധിക്കാനും തിരുത്തിക്കാനും കെഎസ് യു മുന്നിലുണ്ടാവുമെന്നും കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് വ്യക്തമാക്കി.

'വിദ്യാർത്ഥി കൺസഷൻ കൊടുത്ത് ബസ്സുകളിൽ യാത്ര ചെയ്യുന്നത് വിദ്യാർഥികൾക്ക് തന്നെ അപമാനമാണ് എന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണ്. പ്രസ്താവന പിൻവലിക്കാൻ മന്ത്രി തയ്യാറാകണം. മന്ത്രി മാളികയിൽ താമസിക്കുന്ന ആന്റണി രാജു പാവപ്പെട്ടവനെ മറന്ന്, അധികാരം കയ്യിലുണ്ടെന്ന അഹങ്കാരത്തിൽ വിദ്യാർത്ഥിസമൂഹത്തെയും ,പൊതുസമൂഹത്തെയും വെല്ലുവിളിക്കാനാണ് തയ്യാറാകുന്നതെങ്കിൽ അത്തരം നടപടികളെ പ്രതിരോധിക്കാനും, തിരുത്തിക്കാനും കെഎസ്‌യു മുന്നിലുണ്ടാകും. 

'വിദ്യാർത്ഥി കൺസഷൻ ഔദാര്യമല്ല, വിദ്യാർത്ഥികളുടെ അവകാശമാണ് അത് നേടിയെടുത്തത് കെഎസ്‌യുവാണ്,' കെഎം അഭിജിത്ത് പറഞ്ഞു.
 
വിദ്യാര്‍ത്ഥി കണ്‍സഷനുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അഭിപ്രായം അപക്വമാണെന്ന് എസ്എഫ്ഐയും വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ വിദ്യാര്‍ത്ഥിപക്ഷ സമീപനങ്ങള്‍ക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കും. ഇത്തരത്തിലുള്ള പ്രസ്താവനകളും, അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു. അതിനാല്‍ തന്നെ ഈ അഭിപ്രായം തിരുത്താന്‍ മന്ത്രി തയ്യാറാകണമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വിഎ വിനീഷ്, സെക്രട്ടറി അഡ്വ: കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഗതാഗത മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ത്ഥി വിരുദ്ധമാണെന്നും കേരളത്തിന് നാണക്കേടായ മന്ത്രി നിരുപാധികം മാപ്പ് പറയണമെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത യാത്രാവകാശത്തെ പരിഹസിച്ച മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ത്ഥി സമൂഹത്തെ അപമാനിക്കലാണ്. വിദ്യാര്‍ത്ഥി വിരുദ്ധമായ സമീപനത്തില്‍ നിന്നും മന്ത്രി പിന്നോട്ട് പോകണമെന്നും പ്രസ്താവന പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കബീറും സെക്രട്ടറി ജെ അരുണ്‍ ബാബുവും ആവശ്യപ്പെട്ടു.
Also Read -
'ഒന്നര വർഷത്തിന് ശേഷം കേരളത്തിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ആയിരത്തിൽ താഴെ'; ജാ​ഗ്രത തുടരണമെന്ന് ആരോ​ഗ്യമന്ത്രി
മന്ത്രി പറഞ്ഞത്,ബസ്സുകളിലെ കണ്‍സഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ നാണക്കേടെന്നായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന. പലരും അഞ്ച് രൂപ കൊടുത്തിട്ട് ബാക്കി വാങ്ങാറില്ല. വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ രണ്ട് രൂപ കൊടുത്തു പോവുകയെന്നത് നാണക്കേട് ഉണ്ടാക്കുന്നുണ്ടെന്നും ബസ്സുടമകളുടെ വരുമാനം കുറയുന്നത് വിദ്യാര്‍ത്ഥികളുടെ കണ്‍സഷനിലുള്ള റേറ്റാണെന്നതില്‍ ന്യായമുണ്ടെന്നും മന്ത്രി പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം ശരിയാണെന്നും നിരക്ക് വര്‍ധന നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.