kerala
സ്വത്തു തര്‍ക്കം; കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെ വെടിവെച്ച് കൊന്നു
കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ സഹോദരനെ വെടിവെച്ച് കൊന്നു. കാഞ്ഞിരപ്പള്ളി കരിമ്പാനായില്‍ രഞ്ജു കുര്യനാണ് കൊല്ലപ്പെട്ടത്.
രഞ്ജുവിന്റെ സഹോദരന്‍ ജോര്‍ജ് കുര്യനാണ് വെടിവെച്ചത്.രഞ്ജുവിന്റെയും ജോര്‍ജ് കുര്യന്റെയും സഹോദരന്‍ മാത്യു സ്‌കറിയ എന്നയാള്‍ക്കും വെടിയേറ്റു. പരിക്കേറ്റ ഇയാളെ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു