Headlines
Loading...
ലൈംഗിക പീഡന പരാതി; മഞ്ജു വാര്യർ, നിവിൻ പോളി ചിത്രം പടവെട്ടിന്റെ സംവിധായകൻ കസ്റ്റഡിയിൽ

ലൈംഗിക പീഡന പരാതി; മഞ്ജു വാര്യർ, നിവിൻ പോളി ചിത്രം പടവെട്ടിന്റെ സംവിധായകൻ കസ്റ്റഡിയിൽ

സഹപ്രവര്‍ത്തകയുടെ ലൈംഗിക പീഡന പരാതിയില്‍ സംവിധായകന്‍ പിടിയില്‍. 'പടവെട്ട്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ലിജു കൃഷ്ണയാണ് പിടിയിലായത്. 2020 ലായിരുന്നു കേസിന് ആസ്പദമായ സംഭവം.

കണ്ണൂരില്‍ നിന്നുമാണ് ലിജു പൊലീസ് പിടിയിലായത്. കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ലിജു കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തിരക്കഥയും ലിജു തന്നെയാണ്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്