Headlines
Loading...
യുക്രൈനില്‍ ആക്രമണം ശക്തം: 35 മരണം; ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം പോളണ്ടിലേക്ക് മാറ്റി

യുക്രൈനില്‍ ആക്രമണം ശക്തം: 35 മരണം; ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം പോളണ്ടിലേക്ക് മാറ്റി

കീവ്: യുക്രൈനില്‍ സൈനിക താവളത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. പോളണ്ട് അതിര്‍ത്തിയോട് ചേര്‍ന്ന യാവോറിവ് സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 134 പേര്‍ക്ക് പരുക്കേറ്റതായും യുക്രൈന്‍ അറിയിച്ചു.

മരിയോപോളിലും റഷ്യ ശക്തമായ ആക്രമണമാണ് നടത്തുന്നത്. മരിയോപോളിന്റെ കിഴക്കന്‍മേഖല റഷ്യ പിടിച്ചെടുത്തെന്നും ആക്രമണത്തില്‍ന്നും 1,500ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായും മേയറുടെ ഓഫീസ് അറിയിച്ചിരുന്നു.
അതേസമയം, യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം പോളണ്ടിലേക്ക് മാറ്റി. ആക്രമണം ശക്തമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികള്‍ മോശമാകുകയാണ്. റഷ്യന്‍ ആക്രമണം പടിഞ്ഞാറന്‍ യുക്രൈനിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.