national
സിബിഎസ്ഇ പരീക്ഷ ഓണ്‍ലൈനാക്കണമെന്ന ഹർജി സുപ്രീംകോടതി തളളി; പരീക്ഷ നേരിട്ട് നടത്താൻ അനുമതി
ഹർജി വിദ്യാർത്ഥികളെ ആശയക്കുഴപ്പത്തിലാക്കുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പരീക്ഷ സ്കൂളുകൾക്ക് നേരിട്ട് നടത്താനും അനുമതി നൽകി.പരീക്ഷ ഓണ്‍ലൈനാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഹർജി തെറ്റായ സന്ദേശം നൽകുന്നതാണെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ പറഞ്ഞു. കഴിഞ്ഞ തവണ ഇടപെട്ടത് കൊവിഡ് സാഹചര്യം മോശമായ സാഹചര്യത്തിലാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.