Headlines
Loading...
മൊബൈല്‍ ഫോണുകള്‍ക്കും രത്‌നങ്ങള്‍ക്കും വില കുറയും

മൊബൈല്‍ ഫോണുകള്‍ക്കും രത്‌നങ്ങള്‍ക്കും വില കുറയും

രത്‌നങ്ങള്‍ക്കും കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ടുകള്‍ക്കും കസ്റ്റംസ് തീരുവ അഞ്ചുശതമാനമാക്കി കുറച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. 2022-23 ബജറ്റ് അവതരണത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇ- കൊമേഴ്‌സിലൂടെ ആഭരണ കയറ്റുമതി ഉയര്‍ത്തുന്നതിനായി ഈ വര്‍ഷം ജൂണ്‍ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു. ഇലക്ട്രോണിക്‌സ് പാര്‍ട്‌സുകള്‍ക്കും കസ്റ്റംസ് തീരുവയില്‍ ഇളവ് അനുവദിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read -
ബജറ്റില്‍ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും പരിഗണനയില്ല; വിമര്‍ശിച്ച് പ്രതിപക്ഷം
വിലകൂറയുന്നവവസ്ത്രങ്ങള്‍വജ്രംരത്‌നക്കല്ലുകള്‍പെട്രോളിയം ഉത്പന്നങ്ങള്‍ക്കായുള്ള രാസവസ്തുക്കള്‍സ്റ്റീല്‍ സ്‌ക്രാപ്പുകള്‍മൊബൈല്‍ ഫോണുകള്‍, ചാര്‍ജറുകള്‍
വിലകൂടുന്നവകുട
ഇറക്കുമതി വസ്തുക്കള്‍ഇന്ധനവിലഎഥനോള്‍ ചേര്‍ക്കാത്ത ഇന്ധനത്തിന് 2 രൂപ അധിക എക്‌സൈസ് തീരുവരാജ്യത്ത് നാലിടങ്ങളില്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ നിര്‍മ്മിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ദേശീയ പാതകള്‍ 25 കിലോ മീറ്റര്‍ കൂടി വര്‍ധിപ്പിക്കും. കാര്‍ഷികോല്‍പ്പന്ന സംഭരണത്തിനായി 2.73 ലക്ഷം കോടി മാറ്റി വെക്കും. പ്രധാനമന്ത്രി ഗതിശക്തി മിഷന്‍, സമസ്ത മേഖലകളിലും വികസനം, ഉത്പാദന ക്ഷമത വര്‍ധിപ്പിക്കല്‍, നിക്ഷേപ വര്‍ധന എന്നീ നാല് മേഖലകളില്‍ ഊന്നല്‍ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും പേപ്പര്‍ രഹിത ബജറ്റാണ് അവതരിപ്പിച്ചത്.
Also Read -
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണന; അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് പുതിയ വികസന പദ്ധതി
ഇത്തവണ ഭവനപദ്ധതികള്‍ക്ക് ബജറ്റില്‍ ഊന്നല്‍ നല്‍കുന്നതരത്തിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. പിഎം ആവാസ് യോജനയ്ക്ക് 48,000 കോടി രൂപയാണ് അനുവദിച്ചത്. 2023ന് മുന്‍പ് 18 ലക്ഷം പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്നാണ് പ്രഖ്യാപനം. 3.8 കോടി വീടുകളിലേക്കു കുടിവെള്ളമെത്തിക്കാന്‍ 60,000 കോടി നീക്കിവച്ചു.പിഎം ഗതിശക്തി എന്ന പേരില്‍ റോഡ്, വിമാനത്താവളം, റെയില്‍വേ, തുറമുഖങ്ങള്‍ അടക്കം 7 ഗതാഗത മേഖലകളില്‍ ദ്രുതവികസനം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്കും ധനമന്ത്രി ചൂണ്ടിക്കാട്ടി. 202223 ല്‍ 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കാണ് നീക്കം. ചരക്കു നീക്കങ്ങള്‍ ഏകോപിപ്പിക്കാന്‍ റയില്‍വേയില്‍ പ്രത്യേക പദ്ധതി. കാര്‍ഷിക ഉല്‍പന്ന നീക്കത്തിന് ഒരു സ്റ്റേഷന്‍, ഒരു ഉല്‍പന്നം എന്ന പദ്ധതി നടപ്പിലാക്കും. 100 മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍, മലയോര റോഡ് വികസനത്തിന് പര്‍വത് മാല പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.