Headlines
Loading...
'വേറേ വല്ല പണിക്കും പോയിക്കൂടെ'; ഗവര്‍ണറുടെ പിഎ നിയമനത്തില്‍ മുഖ്യമന്ത്രിയോട് പികെ ബഷീര്‍ എംഎൽഎ

'വേറേ വല്ല പണിക്കും പോയിക്കൂടെ'; ഗവര്‍ണറുടെ പിഎ നിയമനത്തില്‍ മുഖ്യമന്ത്രിയോട് പികെ ബഷീര്‍ എംഎൽഎ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അഡിഷണല്‍ പിഎ ആയി ബിജെപി അംഗത്തെ നിയമിക്കാനുള്ള ഉത്തരവിട്ട സര്‍ക്കാര്‍ നടപടിയില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് എംഎല്‍എ പികെ ബഷീര്‍. ഗവര്‍ണറുടെ ഓഫീസിന്‍റെ ആവശ്യം അതേപടി ഒപ്പിട്ട് നല്‍കാന്‍ മുഖ്യമന്ത്രിക്ക് ലവലേശം ഉളുപ്പില്ലേയെന്നും, വേറേ വല്ല പണിക്കും പോയിക്കൂടെയേന്നും പി കെ ബഷീര്‍ രൂക്ഷ ഭാഷയില്‍ കുറ്റപ്പെടുത്തി. ഇതൊക്കെ ഈ നാടു കാണുന്നുണ്ടെന്നും പികെ ബഷീര്‍ കൂട്ടിചേര്‍ത്തു.

ഇതിനിടെ ഇടപെട്ടുകൊണ്ട് പികെ ബഷീര്‍ സമാധാന പരമായി കാര്യങ്ങള്‍ സംസാരിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഫെബ്രുവരി 14 നായിരുന്നു ബിജെപി സംസ്ഥാന സമിതിയംഗം ഹരി എസ് കര്‍ത്തയെ പിഎ ആയി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഗവര്‍ണറുടെ ഓഫീസിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. 

ഗവര്‍ണറുടെ സ്റ്റാഫംഗമായി ബിജെപി നേതാവിനെ നിയമിക്കാനുള്ള നീക്കത്തില്‍ പ്രതിപക്ഷം നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ ഗവര്‍ണര്‍ ഒത്തുകളി ആണെന്നായിരുന്നു യുഡിഎഫിന്റെ വിമര്‍ശനം. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിനെ സ്റ്റാഫ് അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെടുത്തിയായിരുന്നു പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്ത് വന്നത്