
kerala
വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തി വീശിയ എസ്ഡിപിഐ പ്രവര്‍ത്തകനെ ഗുണ്ടാപട്ടികയില്‍ ഉള്‍പ്പെടുത്തി; അറസ്റ്റില്‍
മലപ്പുറം: മേല്‍മുറി പ്രിയദര്‍ശിനി കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തിവിശീയ എസ്ഡിപിഐ പ്രവര്‍ത്തകന്‍ നടുത്തൊടി ജുനൈദുള്ളയെ (29) മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഗുണ്ടാപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കുട്ടികള്‍ പരാതി നല്‍കാന്‍ തയ്യാറാവാതിരുന്നതിനാല്‍ സ്വമേധയാ ആണ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് മലപ്പുറത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കത്തി വീശിയത്. മേല്‍മുറി പ്രിയദര്‍ശിനി കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെയാണ് സംഭവം. ജുനൈദ് കത്തിയെടുത്ത് ആക്രമിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കോളേജിലെ മൂന്നാം വര്‍ഷ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
മേല്‍മുറി അങ്ങാടിയില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ഇതിനിടെയാണ് ജുനൈദ് കത്തിയെടുത്ത് ആക്രമിക്കാന്‍ നോക്കിയത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇടപെടാനെത്തിയതായിരുന്നു കോളേജിനു പുറത്തു നിന്നുള്ള ജുനൈദ്. അരയില്‍ നിന്ന് കത്തിയെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ജുനൈദ് പാഞ്ഞടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു.