Headlines
Loading...
കർണാടക കോളേജുകളിലെ ഹിജാബ് നിരോധനം; പ്രതിഷേധവുമായി മുസ്ലിം ആൺകുട്ടികളും

കർണാടക കോളേജുകളിലെ ഹിജാബ് നിരോധനം; പ്രതിഷേധവുമായി മുസ്ലിം ആൺകുട്ടികളും

കർണാടകയിൽ ഹിജാബ് വിവാദം രൂക്ഷമായി തുടരുന്നു. വെള്ളിയാഴ്ച ഉഡുപ്പിയിലെ മൂന്ന് കോളേജുകളിൽ കൂടി ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികൾക്ക് പ്രവേശനം നിഷേധിച്ചു. ഇതിനിടെ പെൺകുട്ടികളെ ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ആൺ കുട്ടികളും രം​ഗത്തെത്തി.
കുന്ദാപൂരിലെ ഭണ്ഡാർക്കേഴ്സ് ആർട്സ് ആന്റ് സയൻസ് ഡി​ഗ്രി കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികൾക്ക് പിന്തുണയുമായി 40 ഓളം മുസ്ലിം ആൺകുട്ടികളും രം​ഗത്തെത്തി. കോളേജിലെ യൂണിഫോം ചട്ടം ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥിനികളെ ക്ലാസിൽ ,കയറ്റാതിരുന്നത്. ചട്ടപ്രകാരം വിദ്യാർത്ഥിനികൾക്ക് യൂണിഫോമിന്റെ നിറത്തിലുള്ള ഷാൾ അണിയാവുന്നതാണ്. യൂണിഫോമല്ലാത്ത മറ്റൊരു വസ്ത്രവും ധരിക്കാൻ പാടില്ല.

ഹിജാബ് ധരിച്ച് വിദ്യാർത്ഥിനികൾ ക്ലാസിൽ കയറിയാൽ കാവി ഷാൾ ധരിച്ച് തങ്ങളും ക്ലാസിൽ കയറുമെന്ന് ചില വിദ്യാർത്ഥികൾ പറഞ്ഞു. ഈ സാഹചര്യത്തിൽ കോളേലിൽ സൗഹൃദാന്തരീക്ഷം കാത്ത് സൂക്ഷിക്കേണ്ടതുണ്ടെന്നാണ് പ്രിൻസിപ്പൽ നാരായൺ ഷെട്ടി പറയുന്നത്. ഞാനൊരു സർക്കാർ ജീവനക്കാരനാണ്. സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങളും ഞാൻ പാലിക്കണം. ചില വിദ്യാർത്ഥികൾ കാവി ഷാൾ ധരിച്ച് കോളേജിൽ പ്രവേശിക്കുമെന്ന് എന്നോട് പറഞ്ഞു. മതത്തിന്റെ പേരിൽ സൗഹാർദം തകർത്താൻ ഉത്തരവാദി പ്രിൻസിപ്പിലായിരിക്കുമെന്നും ഇദ്ദേഹം പറയുന്നു. ഉഡുപ്പിയിലെ മറ്റ് കോളേജുകളിലും ഹിജാബ് വിവാദം ഉടലെടുത്തിട്ടുണ്ട്.

ജനുവരിയിൽ ഉഡുപ്പിയിലെ പിയു കോളേജിൽ ഹിജാബ് വിവാദം ഉടലെടുത്തതതോടെയാണ് മറ്റ് കോളേജുകളിലും ഈ പ്രശ്നം വ്യാപിച്ചത്. ഹിജാബ് ധരിച്ച ആറു പെൺകുട്ടികളെ അധികൃതർ ക്ലാസിൽ നിന്നു പുറത്താക്കി. 

ഹിജാബ് യൂണിഫോം ചട്ടത്തിനെതിരാണെന്ന് പറഞ്ഞായിരുന്നു അധികൃതരുടെ വിലക്ക്, ഇതിനെതിരെ വിദ്യാർത്ഥിനികൾ പ്രതിഷേധിക്കുകയും ചെയ്തു. ഹിജാബ് ധരിക്കുന്നത് തങ്ങളുടെ അടിസ്ഥാന അവകാശമാണെന്നും അത് തടയാൻ കോളേജിനധികാരമില്ലെന്നും വിദ്യാർത്ഥിനികൾ പറയുന്നു. എന്നാൽ ക്യാമ്പസിൽ ഹിജാബ് ധരിക്കാമെന്നും ക്ലാസുകളിൽ ഹിജാബ് ധരിച്ച് കയറാൻ പറ്റില്ലെന്നുമുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് കോളേജ് അധികൃതർ.