Headlines
Loading...
റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു

മാനന്തവാടി : റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ സ്വകാര്യ ബസ്സ് ദേഹത്തു കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.ബസിന്റെ മുന്‍വശം ചേര്‍ന്ന് റോഡ് മുറിച്ച്‌ കടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. മാനന്തവാടി കല്ലോടി പാതിരിച്ചാല്‍ എടപാറയ്ക്കല്‍ പരേതനായ ഫ്രാന്‍സീസിന്റ ഭാര്യ ശുഭ ( 40 ) ആണ് മരിച്ചത് . 

കോഴിക്കോട് റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം ഉണ്ടായത് .അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ് എടുക്കുന്നതിനിടയില്‍ റോഡ് മുറിച്ച്‌ കടക്കാന്‍ ശ്രമിക്കുകയായിരുന്ന ശുഭ ബസ്സിന്റെ ടയറിനടിയില്‍ പെടുകയായിരുന്നു.