Headlines
Loading...
ബിജെപി നേതാവ് ഹരി എസ് കര്‍ത്ത ഗവര്‍ണറുടെ അഡീഷണല്‍ പിഎ: ഉത്തരവിറങ്ങി; ഗവർണർ-സർക്കാർ ഒത്തുകളി വിമർശനവുമായി പ്രതിപക്ഷം

ബിജെപി നേതാവ് ഹരി എസ് കര്‍ത്ത ഗവര്‍ണറുടെ അഡീഷണല്‍ പിഎ: ഉത്തരവിറങ്ങി; ഗവർണർ-സർക്കാർ ഒത്തുകളി വിമർശനവുമായി പ്രതിപക്ഷം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അഡീഷണല്‍ പിഎ ആയി ബിജെപി അംഗത്തെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ബിജെപി സംസ്ഥാന സമിതിയംഗം ഹരി എസ് കര്‍ത്തയെ ആണ് ഗവര്‍ണറുടെ പിഎ ആയി നിയമിച്ചത്. 

നിലവിലെ ഗവര്‍ണറുടെ കാലാവധി അവസാനിക്കുന്നത് വരെയാണ് നിയമനം. ഗവര്‍ണറുടെ ഓഫീസിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
ഗവര്‍ണറുടെ സ്റ്റാഫംഗമായി ബിജെപി നേതാവിനെ നിയമിക്കാനുള്ള നീക്കത്തില്‍ പ്രതിപക്ഷം നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ ഗവര്‍ണര്‍ ഒത്തുകളി ആണെന്നായിരുന്നു യുഡിഎഫിന്റെ വിമര്‍ശനം. 

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിനെ സ്റ്റാഫ് അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെടുത്തിയായിരുന്നു പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്ത് വന്നത്.