Headlines
Loading...
'അഫ്ഗാന്‍ ജനതയ്ക്ക് ഇന്ത്യക്കാരുടെ സമ്മാനം'; 50 ലോഡ് ഗോതമ്പ് റോഡ്മാര്‍ഗം അഫ്ഗാനിസ്ഥാനിലേക്ക്

'അഫ്ഗാന്‍ ജനതയ്ക്ക് ഇന്ത്യക്കാരുടെ സമ്മാനം'; 50 ലോഡ് ഗോതമ്പ് റോഡ്മാര്‍ഗം അഫ്ഗാനിസ്ഥാനിലേക്ക്

താലിബാന്‍ ഭരണം പിടിച്ച അഫ്ഗാനിസ്ഥാനില്‍ ജനജീവിതം ദുരിത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അഫ്ഗാനിലെ ജനതയ്ക്ക് ഇന്ത്യയുടെ കൈത്താങ്ങ്. 2500 മെട്രിക് ടണ്‍ ഗോതമ്പ് ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ ജലാലാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുഎന്‍ ഫുഡ് പ്രോഗ്രാമിന് കൈമാറി. 50 ട്രക്കുകളിലായാണ് ഗോതമ്പ് അഫ്ഗാനിസ്ഥാനിലേക്ക് എത്തിക്കുന്നത്. അഫ്ഗാന്‍ ജനതയ്ക്ക് ഇന്ത്യക്കാരുടെ സമ്മാനം എന്ന് രേഖപ്പെടുത്തിയ പോസ്റ്ററുകളോടെയാണ് ഗോതമ്പ് ലോഡുകള്‍ അഫ്ഗാനിലേക്ക് തിരിച്ചത്. പഞ്ചാബിലെ അഠാരിയില്‍ നിന്നും ചൊവ്വാഴ്ച തിരിച്ച ഗോതമ്പ് ലോഡുകള്‍ പാകിസ്താനിലൂടെ ടോര്‍ഖാം അതിര്‍ത്തിവഴി അഫ്ഗാനില്‍ പ്രവേശിക്കും.
 
2021 ഓഗസ്റ്റിലാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുക്കുന്നത്. എന്നാല്‍ താലിബാന്‍ ഭരണകൂടത്തെ ഇതുവരെ ഇന്ത്യ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴും അഫ്ഗാനില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് മാനുഷിക സഹായങ്ങള്‍ നല്‍കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇത് പ്രകാരമാണ് യുഎന്‍ വഴി ഇന്ത്യ ഇപ്പോള്‍ ഭക്ഷ്യസാധങ്ങള്‍ നല്‍കുന്നത്. 50000 മെട്രിക് ടണ്‍ ഭക്ഷ്യ സാധങ്ങള്‍ കൈമാറുമെന്നാണ് ഇന്ത്യയും യുഎന്‍ ഫുഡ് പ്രോഗ്രാമും തമ്മിലുള്ള കരാര്‍.
ഭക്ഷ്യസാധനങ്ങള്‍ക്ക് പുറമെ മരുന്നുകള്‍ ഉള്‍പ്പെടെ നേരത്തെ ഇന്ത്യ അഫ്ഗാനിസ്ഥാന വേണ്ടി നീക്കിവച്ചിരുന്നു. കൊവിഡ് വാക്‌സിനായ കൊവാക്‌സിന്റെ 500,000 ഡോസും 13 ടണ്‍ അവശ്യ ജീവന്‍രക്ഷാ മരുന്നുകളും 500 യൂണിറ്റ് ശൈത്യകാല വസ്ത്രങ്ങളും വിതരണം നേരത്തെ വിതരണം ചെയ്തിരുന്നു. ലോകാരോഗ്യ സംഘടനയ്ക്കും (ഡബ്ല്യുഎച്ച്ഒ) കാബൂളിലെ ഇന്ദിരാഗാന്ധി ആശുപത്രി എന്നിവയ്ക്കായിരുന്നു ഇവ കൈമാറിയത്.