Headlines
Loading...
കൊവിഡ് വ്യാപനം; പൊന്മുടിയിലേക്ക് പ്രവേശനമില്ല, ഇവാനിയോസ് കോളേജ് അടച്ചു

കൊവിഡ് വ്യാപനം; പൊന്മുടിയിലേക്ക് പ്രവേശനമില്ല, ഇവാനിയോസ് കോളേജ് അടച്ചു

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി പൊന്മുടി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുളള പ്രവേശനം നിഷേധിച്ചു. പൊന്മുടിയില്‍ തിങ്കളാഴ്ച വരെയാണ് പ്രവേശനം. ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ക്ക് തുക തിരികെ നല്‍കും. 

ഇതിനുളള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.40 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാര്‍ ഇവാനിയോസ് കോളേജ് അടച്ചു. മാര്‍ ഇവാനിയോസ് കോളേജില്‍ 31ാം തീയതി വരെ ഓണ്‍ലൈനായി ക്ലാസുകള്‍ തുടരുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഒന്ന്, മൂന്ന് സെമസ്റ്ററുകളുടെ ഇന്റേണല്‍ പരീക്ഷകളും, 25ാം തീയതി നടത്താനിരുന്ന കോളേജ് തെരഞ്ഞെടുപ്പും മാറ്റി വെച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുളളത് തിരുവനന്തപുരം ജില്ലയിലും എറണാകുളം ജില്ലയിലുമാണ്. ഇന്ന് തിരുവനന്തപുരത്ത് 3917, എറണാകുളം 3204 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.