gulf update
വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്ക് യാത്രാ നിരോധനം; നടപടികള്‍ ശക്തമാക്കി യുഎഇ
കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്ക് യാത്രാ നിരോധനമേര്‍പ്പെടുത്തി യുഎഇ സര്‍ക്കാര്‍. ജനുവരി പത്തു മുതല്‍ യാത്രാ നിരോധനം പ്രാബല്യത്തില്‍ വരും. ആരോഗ്യ കാരണങ്ങളാല്‍ വാക്‌സീന്‍ എടുക്കാന്‍ കഴിയാത്ത പൗരന്മാരെ നടപടിയില്‍ നിന്ന് ഒഴിവാക്കും.
കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിലക്കുണ്ട്. ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓഫീസുകളില്‍ പ്രവേശനം അനുവദിക്കില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സ് മുന്നറിയിപ്പ് നല്‍കി. എല്ലാ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഗ്രീന്‍പാസ് പ്രോട്ടോകോള്‍ നടപ്പാക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളുടെ ഭാഗമായാണ് നടപടി.
അതേസമയം, രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച പൗരന്മാര്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കണമെന്ന് യുഎഇ നാഷണല്‍ ക്രൈസിസ് ആന്‍ഡ് മാനേജ്‌മെന്റ് അതോറിറ്റിയും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു.
യുഎഇയില്‍ ഇന്നലെ മാത്രം രണ്ടായിരത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 2,556 പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. 908 പേര്‍ രോഗമുക്തി നേടി. ആകെ കൊവിഡ് കേസുകള്‍ 7,64,493 ആയി. കാവിഡ് ബാധിച്ച് 2,165 പേര്‍ മരിച്ചു. 16,365 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്ക് യാത്രാ നിരോധനം; നടപടികള്‍ ശക്തമാക്കി യുഎഇ