Headlines
Loading...
ത്രിവേണി സ്റ്റോറില്‍ കയറി അതിക്രമം; ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍

ത്രിവേണി സ്റ്റോറില്‍ കയറി അതിക്രമം; ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍

ത്രിവേണി സ്‌റ്റോറില്‍ അതിക്രമം കാട്ടിയ ജില്ലാ പഞ്ചായത്തംഗം അറസ്റ്റില്‍. തിരുവനന്തപുരം വെള്ളനാട് ത്രിവേണി സ്റ്റോറില്‍ അതിക്രമം കാട്ടിയതിന് വെള്ളനാട് ശശിയാണ് അറസ്റ്റിലായത്. സ്റ്റോറിന്റെ കരാര്‍ കാലാവധി കഴിഞ്ഞിട്ടും സ്റ്റോര്‍ പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് പ്രശ്‌നമുണ്ടാക്കിയത്.

കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡില്‍ നിന്നും സ്വന്തം ചിത്രം ഇദ്ദേഹം മുറിച്ചു മാറ്റിയത് വിവാദമായിരുന്നു. സമ്മതം ചോദിക്കാതെ ഫഌക്‌സില്‍ ചിത്രം ഉള്‍പ്പെടുത്തിയെന്നാരോപിച്ചാണ് ഇയാള്‍ സ്വന്തം ചിത്രം മുറിച്ചെടുത്തത്. പഞ്ചായത്ത് ഓഫീസിന് മുന്നിലും വെള്ളനാട് ജംഗ്ക്ഷനിലും സ്ഥാപിച്ച ബോര്‍ഡില്‍ നിന്നാണ് ഇയാള്‍ സ്വന്തം ചിത്രം വെട്ടിയെടുത്തത്.