Headlines
Loading...
എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ 125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത തള്ളി എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ 125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത തള്ളി എയര്‍ ഇന്ത്യ

ചണ്ഡിഗഡ്: ഇറ്റലിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ 125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത തള്ളി എയര്‍ ഇന്ത്യ.

നിലവില്‍ ഇറ്റലിയില്‍ നിന്ന് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നില്ലെന്ന് കമ്പനി അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.അമൃതസര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് പോസറ്റീവായതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ വികെ സേത് അറിയിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്.