Headlines
Loading...
ഒമിക്രോണിനെ ഭയക്കണം; നിസാരമായി കാണരുതെന്ന് ലോകാരോഗ്യ സംഘടന

ഒമിക്രോണിനെ ഭയക്കണം; നിസാരമായി കാണരുതെന്ന് ലോകാരോഗ്യ സംഘടന

ആഗോളതലത്തില്‍ വലിയ തോതില്‍ പടരുന്ന കൊവിഡ് ഒമിക്രോണ്‍ വകഭേദം നിസാരമല്ലെന്ന് ലോകാരോഗ്യ സംഘടന. ആഗോള തലത്തില്‍ ഒമിക്രോണ്‍ വകഭേദം വലിയ തോതില്‍ മരണത്തിന് ഇടയാക്കുന്നു എന്നാണ് ഡബ്ല്യൂ എച്ച് ഒ നല്‍കുന്ന മുന്നറിയിപ്പ്.

ഒമിക്രോണ്‍ പുതിയ വകഭേദം ബാധിക്കുന്ന വ്യക്തികളുടെ എണ്ണം റെക്കോര്‍ഡാണ്. പല രാജ്യങ്ങളിലും നേരത്തെ പടര്‍ന്നുപിടിച്ച ഡെല്‍റ്റ വകഭേദത്തേക്കാള്‍ വേഗത്തിലാണ് ഒമിക്രോണ്‍ ബാധ സ്ഥിരീകരിക്കുന്നത്. പലയിടങ്ങളും ആശുപത്രികള്‍ നിറയുന്ന നിലയാണ് ഉള്ളതെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടുന്നു.

'ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമിക്രോണിന് കാഠിന്യം കുറവാണെന്ന് വിലയിരുത്തല്‍. പ്രത്യേകിച്ച് വാക്‌സിന്‍ സ്വീകരിച്ചവരില്‍. എന്നാല്‍ ഈ കണക്കുകള്‍ ഒമിക്രോണ്‍ വകഭേദം ഗുരുതരമായ സാഹചര്യം ഉണ്ടാക്കില്ലെന്ന് അര്‍ത്ഥമാക്കുന്നില്ല. മുമ്പത്തെ വേരിയന്റുകളെപ്പോലെ, ഒമിക്റോണും ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണത്തിന് ഇടയാക്കുകയും ചെയ്യുന്നു. 'വാസ്തവത്തില്‍, കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തോത് വളരെ വലുതും വേഗത്തിലുള്ളതുമാണ്, അത് ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങളെ കീഴടക്കുന്ന നിലയിലേക്ക് എത്തുകയാണ്.

കഴിഞ്ഞ ആഴ്ച 9.5 ദശലക്ഷത്തോളം പുതിയ കൊവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍ ആഴ്ചയെ സംബന്ധിച്ച് 71 ശതമാനം വരെ വര്‍ധനയാണിത്. ക്രിസ്മസ്-പുതുവത്സര അവധിക്കാലത്തെ പരിശോധനകളുടെ റിപ്പോര്‍ട്ട് രേഖപ്പെടുത്താതെയാണിതെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ഉള്‍പ്പെടെ ഒരു ഇടവേളയ്ക്ക് ശേഷം വലിയ ഉയര്‍ച്ചയാണ് കോവിഡ് കേസുകളില്‍ ഉണ്ടായിട്ടുള്ളത്. പ്രതിദിന രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷം എന്ന നിലയിലേക്ക ഉരുന്ന സാഹചര്യമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഒമികോണ്‍ സ്ഥിരീകരിക്കുന്നതിലും വലിയ ഉയര്‍ച്ചയുണ്ട്. രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഇതിനോടകം 2500 പിന്നിട്ടു.