
എറണാകുളം ആലുവയില്‍ തുണിക്കട ഉടമ കടയ്ക്കുള്ള മരിച്ച നിലയില്‍. ആലുവ ഹസനാസ് എന്ന തുണിക്കടയുടെ ഉടമയാണ് സാജിത്ത് 49 ആണ് മരിച്ചത്. കടയില്‍ തുങ്ങിമരിച്ച നിലയില്‍ ആയിരുന്നു സാജിത്തിനെ കണ്ടെത്തിയത്.
തിരുവനന്തപുരം വിളപ്പില്‍ശാലയിലും കഴിഞ്ഞ ദിവസം കടബാധ്യതയെ തുടര്‍ന്ന് സംരംഭക ആത്മഹത്യ ചെയ്തിരുന്നു. കല്ലുമലയില്‍ ഹോളോ ബ്രിക്‌സ് കമ്പനി നടത്തിയിരുന്ന രാജി ശിവനാണ് ജീവനൊടുക്കിയത്. സാങ്കേതിക സര്‍വകലാശാല, ഭൂമി ഏറ്റെടുക്കലില്‍ നിന്ന് പിന്മാറിയതും വാങ്ങിവച്ച പ്രമാണം തിരികെ നല്‍കാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കി ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
രാജി ശിവന്‍ ആത്മഹത്യ ചെയ്യേണ്ടിവന്നത് സാങ്കേതിക സര്‍വ്വകലാശാലയുടെ നിരുത്തരവാദപരമായ നടപടി കാരണമെന്നാണ് ആരോപണം. സാങ്കേതിക സര്‍വ്വകലാശാല പദ്ധതിയ്ക്കായി ഇവരുടെ ഭൂമിയേറ്റെടുക്കാന്‍ വസ്തുവിന്റെ പ്രമാണം അധികൃതര്‍ വാങ്ങി വച്ചിരുന്നു. പിന്നീട് പട്ടികയില്‍ നിന്ന് പുറത്തായെങ്കിലും, രേഖകള്‍ തിരിച്ചു നല്‍കാതിരുന്നത് ഭൂമി വില്‍ക്കാനോ വായ്പ എടുക്കാനോ കഴിയാത്ത സ്ഥിതിയായി. ഇതോടെയാണ് 58 ലക്ഷത്തിലധികം കടബാധ്യതയുണ്ടായിരുന്നു രാജിക്ക്.