Headlines
Loading...
എറണാകുളത്ത് പൊള്ളലേറ്റു മരിച്ച യുവതിയുടെ മകനും മരിച്ചു; കസ്റ്റഡിയിലുള്ള യുവാവിനെതിരെ ശബ്​ദരേഖ

എറണാകുളത്ത് പൊള്ളലേറ്റു മരിച്ച യുവതിയുടെ മകനും മരിച്ചു; കസ്റ്റഡിയിലുള്ള യുവാവിനെതിരെ ശബ്​ദരേഖ

എറണാകുളം നായരമ്പലത്ത് വീട്ടമ്മയ്ക്കൊപ്പം പൊളളലേറ്റ മകനും മരിച്ചു. സിന്ധുവിന്റെ മകൻ അതുലാണ് കൊച്ചിയിലെ ആശുപത്രിയിൽ വെച്ച് മരിച്ചത്. അതുലിന് 70 ശതമാനം പൊള്ളലേറ്റിരുന്നു.

മരണത്തിൽ ദുരൂഹത ഉണ്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്. സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നെന്നും ഇയാൾക്ക് മരണത്തിൽ പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു. മരിക്കും മുമ്പ് സിന്ധു സംസാരിക്കുന്ന ശബ്ദരേഖ കുടുംബം പൊലീസിന് കൈമാറി. മരണത്തിന് മുമ്പ് സിന്ധു യുവാവിന്റെ പേര് ശബ്ദരേഖയിൽ പറയുന്നുണ്ട്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസും ഫോറൻസിക് വിദ​ഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സിന്ധുവിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലാണ്.

ആരോപണ വിധേയനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്തേക്കും. യുവാവിന് മരണത്തിന് പിന്നിൽ പങ്കുണ്ടോ എന്ന് അന്വേഷണം നടക്കുകയാണ്. അതേസമയം സിന്ധുവിന്റേത് ആത്മഹത്യയാണെന്ന സാധ്യതയും പൊലീസ് തള്ളുന്നില്ല. അങ്ങനെയെങ്കിൽ യുവാവിനെതിരെ ആത്മഹത്യാ പ്രേരക്കുറ്റം ചുമത്തും.