
kerala
32 തദേശ വാര്‍ഡുകളിലേക്കുളള ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്, ഉറ്റു നോക്കി ഗാന്ധിനഗര്‍ ഡിവിഷൻ ഫലം
തിരുവനന്തപുരം:സംസ്ഥാനത്തെ 32 തദേശ വാര്‍ഡുകളിലേക്കുളള ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ പത്തുമണിക്ക് വോട്ടെണ്ണല്‍ തുടങ്ങും . രണ്ട് കോര്പറേഷന് ഡിവിഷനിലേക്കും മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലേക്കും മൂന്ന് ജില്ലാ പഞ്ചായത്ത്, നാല് ബ്ലോക് ഡിവിഷനുകളിലും , 20 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്. കൊച്ചി ഗാന്ധിനഗര്‍ ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പ് ഫലം കോര്പറേഷന് ഭരണത്തില്‍ നിര്‍ണായകമാണ്.
“പിറവം നഗരസഭയില്‍ യു.ഡി.എഫ് , എല്‍.ഡി.എഫ് അംഗബലം തുല്യമായതിനാല്‍ ഉപതിരഞ്ഞെപ്പ് നടന്ന 14 ാം വാര്‍ഡില്‍ ജയിക്കുന്ന മുന്നണിക്ക് നഗരസഭ ഭരണം കിട്ടും. നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം കിട്ടി കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തില്‍ വള്ളിയോട് വാർഡിലെ ഉപതിരഞ്ഞെടുപ്പ് ജയം ഭരണം നിലനിര്‍ത്താന്‍ യു.ഡിഎഫിന് അനിവാര്യമാണ്. അംഗബലത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും തുല്യനിലയിലുളള ഇരിങ്ങാലക്കുട നഗരസഭ പതിനെട്ടാം ഡിവിഷൻ ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ക്ക് ഭരണം നേടാം. 32 വാര്‍ഡുകളിലായി 75.06 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.