
kerala
എയർപോർട്ടുകളിൽ റാപ്പിഡ് കോവിഡ് പരിശോധന നിരക്ക് കുത്തനെ കുറച്ചു : ഇനി 1580 രൂപ
കോഴിക്കോട് : എയർപോർട്ടുകളിൽ റാപ്പിഡ് കോവിഡ് പരിശോധന നിരക്ക് കുത്തനെ കുറച്ചു : ഇനി 1580 രൂപ മാത്രം.
റാപ്പിഡ് ടെസ്റ്റിന് ഉയർന്ന തുക വാങ്ങുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. അധികൃതരിൽ നിന്ന് ലഭിച്ച നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ ഒരു മണിക്കൂർ മുമ്പാണ് 1580 രൂപ എന്ന നിരക്കിൽ റാപ്പിഡ് പിസിആർ പരിശോധന ഫീസ് ഈടാക്കാൻ ആരംഭിച്ചതെന്ന് മൈക്രോ ഹെൽത്ത് ലബോറട്ടറി അധികൃതർ ലൈവ് ടുഡേ മലയാളത്തോട് വ്യക്തമാക്കി. റാപ്പിഡ് പിസിആർ പരിശോധനയ്ക്ക് ആവശ്യമായ ചില്ലറ കൂടി കയ്യിൽ കരുതുന്നത് ഉചിതമായിരിക്കും എന്നും അധികൃതർ കൂട്ടിച്ചേർത്തു.
എയർപോർട്ടുകളിൽ റാപ്പിഡ് കോവിഡ് പരിശോധന നിരക്ക് കുത്തനെ കുറച്ചത് പ്രവാസികൾക്ക് ഏറെ ആശ്വാസമാണ്.
PUBLISH ON 07-DEC-2021 5:45 PM IST
REPORT: MUHAMMAD SHAHIM UK