Headlines
Loading...
പ്രതിദിന രോഗികള്‍ 14 ലക്ഷം വരെയായേക്കും; രാജ്യത്ത് ഒമിക്രോണ്‍ തരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

പ്രതിദിന രോഗികള്‍ 14 ലക്ഷം വരെയായേക്കും; രാജ്യത്ത് ഒമിക്രോണ്‍ തരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയില്‍ അതിവേഗ രോഗ പകര്‍ച്ചയ്ക്ക് കാരണമായേക്കുമെന്ന് മുന്നറിയിപ്പ്. ഒമിക്രോണ്‍ തരംഗം രാജ്യത്തുണ്ടായില്‍ പ്രതിദിന രോഗ ബാധിതരുടെ എണ്ണം പതിനാല് ലക്ഷം വരെ എത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യയിലെ കൊവിഡ് ടാസ്‌ക്ക് ഫോഴ്‌സ് മേധാവി വികെ പോള്‍ ആണ് ഇത്തരം ഒരു നീരീക്ഷണം നടത്തുന്നത്.
ഇന്ത്യയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസം നൂറ്റ് പിന്നിട്ടതിന് പിന്നാലെയാണ് രാജ്യത്ത് അതിവേഗവ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്ന് വികെ പോള്‍ വ്യക്തമാക്കുന്നത്. 

യുകെ, ഫ്രാന്‍സ് തുടങ്ങീ യൂറോപ്യന്‍ രാജ്യങ്ങളിലെ ഒമിക്രോണിന്റെ വ്യാപന ശേഷി കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയില്‍ വലിയ കരുതലോടെ നീങ്ങേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയായിരുന്നു വികെ പോള്‍. യുകെയിലെ ഒമിക്രോണ്‍ വ്യാപനതത്തിന് സമാനമായി ഇന്ത്യ പോലെ ജനസംഖ്യയുള്ള രാജ്യത്ത് രോഗ വ്യാപനമുണ്ടായാല്‍ പ്രതിദിനം 14 ലക്ഷം വരെ രോഗികളുടെ എണ്ണം എത്തിയേക്കുമെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ഫ്രാന്‍സില്‍് സമാനമായ രോഗവ്യാപനമാണെങ്കിലും സ്ഥിതി ഗുരുതരമാണ്. 

ഫ്രാന്‍സില്‍ പ്രതിദിന രോഗികളുടെ എണ്ണം ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. 66,000 ത്തിലാണ്. ഇന്ത്യയില്‍ സമാനരീതിയില്‍ ഒമിക്രോണ്‍ വ്യാപനമുണ്ടായില്‍ 13 ലക്ഷം വരെ പ്രതിദിന രോഗികളുടെ എണ്ണമെത്തിയേക്കുമെന്നും വികെ പോള്‍ ചൂണ്ടിക്കാണിച്ചു. യൂറോപ്പ് നേരിടുന്നത് ഗുരുതര കൊവിഡ് വ്യാപനമാണ്. ഡെല്‍റ്റ വകഭേദവും യൂറോപ്പില്‍ വ്യാപിക്കുന്നതായി വികെ പോള്‍ ചൂണ്ടിക്കാട്ടി.
അതേസമയം ഒമിക്രോണ്‍ വ്യാപനത്തില്‍ നിന്ന് രക്ഷനേടണമെങ്കില്‍ അനാവശ്യ യാത്രകള്‍, ജനക്കൂട്ടം, പുതുവര്‍ഷ ആഘോഷങ്ങള്‍ എന്നിവ ഒഴിവാക്കണമെന്ന് വികെ പോള്‍ നിര്‍ദേശിക്കുന്നു. 

അനാവശ്യ യാത്രകള്‍ ഒഴിവാക്കേണ്ട സമയമാണിതെന്നും കൂടാതെ ജനക്കൂട്ടം ഒത്തുകൂടുന്ന പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതിന്റെ ആവശ്യകതയും എല്ലാവരും മനസ്സിലാക്കണമെന്ന് കൊവിഡ് ടാസ്‌ക്ക് ഫോഴ്‌സ് മേധാവി ചൂണ്ടിക്കാണിച്ചു. ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ അതിവേഗമാണ് വ്യാപിച്ചത്. ഡെല്‍റ്റാ വകഭേദത്തേക്കാള്‍ വ്യാപനശേഷി ഒമിക്രോണിനുണ്ടെന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ അറിയാന്‍ കഴിയുന്നതെന്ന് വികെ പോള്‍ വിശദീകരിച്ചു.

മഹാരാഷ്ട്രയില്‍ മുപ്പത് പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. അതേസമയം കേരളം, കര്‍ണാടകം, ഡല്‍ഹി, ഗുജറാത്ത് തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.