kannur
നെഹര്‍ കോളേജിലെ റാഗിംഗ്; ആറ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍
കണ്ണൂര്‍ നെഹര്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്‌തെന്ന പരാതിയില്‍ ആറ് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അന്‍ഷാദിനെ മര്‍ദിച്ച സംഭവത്തിലാണ് നടപടി. സീനിയര്‍ വിദ്യാര്‍ത്ഥികളെയാണ് കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ ആന്റി റാഗിങ്ങ് കമ്മിറ്റി ചേര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികളെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
കോളെജിലെ ശുചിമുറിയില്‍ കൊണ്ടുപോയിട്ടായിരുന്നു മര്‍ദനം. അതില്‍ വിദ്യാര്‍ത്ഥിയുടെ ബോധം പോയി. തലക്കും ചെവിയുടെ പിറകിലും ഉള്‍പ്പെടെയാണ് അടി കിട്ടിയതെന്ന് അന്‍ഷാദ് പറയുന്നു. ചില വിദ്യാര്‍ത്ഥികളുമായി സംസാരിക്കരുത്, പണം വേണം, പറയുന്നത് അനുസരിക്കണം തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മര്‍ദനം. പണത്തിനായി തന്റെ പോക്കറ്റ് തപ്പിയതിന് പുറമേ ഫോണ്‍ പിടിച്ചുവാങ്ങി അക്കൗണ്ടിലെ ബാലന്‍സ് പരിശോധിച്ചുവെന്നും വിദ്യാര്‍ത്ഥി വിശദീകരിച്ചു. ക്യാമ്പസില്‍ സിസിടിവി ക്യാമറയുള്ളതിനാലാണ് ശുചിമുറിയില്‍ എത്തി മര്‍ദിച്ചത്.