Headlines
Loading...
സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു; വെടിയേറ്റ് മരിച്ചെന്ന് കര്‍ഷകര്‍,സ്ഥിരീകരിക്കാതെ പോലീസ്

സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു; വെടിയേറ്റ് മരിച്ചെന്ന് കര്‍ഷകര്‍,സ്ഥിരീകരിക്കാതെ പോലീസ്

ന്യൂഡൽഹി: ഡൽഹി ഐടിഒയിൽ കർഷകരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു കർഷകൻ മരിച്ചു. പോലീസ് വെടിവെപ്പിനേത്തുടർന്നാണ് കർഷകൻ മരിച്ചതെന്ന് പ്രതിഷേധിക്കുന്ന കർഷകർ ആരോപിച്ചു. എന്നാൽ ഇക്കാര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഐടിഒയിൽ കേന്ദ്ര സേനയും നിലയുറപ്പിച്ചിട്ടുണ്ട്. മരിച്ച കർഷകന്റെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് പോലീസ് കൊണ്ടുപോയെന്ന് കർഷകർ ആരോപിച്ചു. എന്നാൽ കർഷകന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ദേശീയ മാധ്യമങ്ങളിൽ ചിലരെ കർഷകർ തടഞ്ഞു. കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്നു എന്നാരോപിച്ചാണ് കർഷകർ മാധ്യമങ്ങളെ തടഞ്ഞത്.