Headlines
Loading...
വീട് കയറി ആക്രമണം; വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍; അതിക്രമം പ്രണയതര്‍ക്കം

വീട് കയറി ആക്രമണം; വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍; അതിക്രമം പ്രണയതര്‍ക്കം

പെണ്‍കുട്ടിയുടെ പിതാവിനേയും മാതാവിനേയും സംഘം മര്‍ദിച്ചു. അതിനിടെ അക്രമം ചെറുക്കാന്‍ ശ്രമിച്ച അയല്‍നവാസിക്കും കുത്തേറ്റു. അതിനിടെ നാട്ടുകാര്‍ ഓടിയെത്തിയതോടെ സ്‌ഫോടക വസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.

നെഞ്ചിനു കുത്തേറ്റ അശോകന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അപകടനില തരണം ചെയ്തു. കൈക്കു പരുക്കേറ്റ ജിബിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശോകനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. സ്‌ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങള്‍ കോട്ടയത്തു നിന്നും എത്തിയ ഫൊറന്‍സിക് വിദഗ്ധര്‍ ശേഖരിച്ചു.