സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കില്ല; 18 ന് മുന്‍പ് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്
സംസ്ഥാനത്തെ ഇന്നു മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു . ഗതാഗത മന്ത്രി ആന്റണി രാജു ബസ് ഓപ്പറേറ്റേഴ്‌സ് സംഘടന പ്രതിനിധികളുമായി രാത്രി ഏറെ വൈകി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബസ് ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഈ മാസം 18 നുള്ളില്‍ തീരുമാനം എടുക്കാം എന്ന മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആണ് സമരം പിന്‍വലിച്ചത്.
15 ദിവസം മുമ്പാണ് സ്വകാര്യ ബസ് ഉടമകള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം പ്രഖ്യാപിച്ചത്. മിനിമം ബസ്ചാര്‍ജ് 12 രൂപയാക്കണം, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് 6 രൂപയാക്കുക കൊവിഡ് കാലം കഴിയും വരെ വാഹനികുതി ഒഴിവാക്കണം തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. ബസ് ഉടമകള്‍ ഉന്നയിച്ച വിഷയങ്ങളില്‍ പത്ത് ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന ഗതാതഗതമന്ത്രി ആന്റണി രാജു ഉറപ്പു നല്‍കിയതോടെയാണ് സമരം പിന്‍വലിച്ചത്.
മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മിനിമം നിരക്ക് 10 രൂപയാക്കാമെന്ന ഉറപ്പ് സര്‍ക്കാന്‍ ബസ് ഉടകള്‍ക്കു നല്‍കിയിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ബസ് ഉടമകള്‍ നിരന്തരം മുന്നോട്ട് വയ്ക്കുന്ന വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കണം എന്ന് ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.