
Kottayam
കൈയില്‍ ആയുധം, അടിവസ്ത്രം മാത്രം ധരിച്ച് കറക്കം; കോട്ടയത്ത് കുറുവാസംഘമോ? മുന്നറിയിപ്പ്
കോട്ടയം: അതിരമ്പുഴ തൃക്കേൽ ക്ഷേത്രം, മറ്റം കവല ഭാഗങ്ങളിൽ നാട്ടുകാരെ ഭീതിപ്പെടുത്തി മോഷണസംഘങ്ങൾ. മൂന്നുവീടുകളിൽ മോഷണത്തിന് ശ്രമിച്ച ഇവർ വാതിൽ തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ വീട്ടുകാർ ഉണർന്ന് ബഹളംവെച്ചു. തുടർന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. സമീപ പ്രദേശങ്ങളിൽനിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളിൽ മൂന്നംഗസംഘമാണ് മോഷണശ്രമത്തിന് പിന്നിലെന്നു കണ്ടെത്തിയിട്ടുണ്ട്.
ഇവർ തമിഴ് നാട്ടിലെ കുപ്രസിദ്ധരായ കുറുവാസംഘമാണോയെന്നും സംശയിക്കുന്നുണ്ട്. പുലർച്ചെ മൂന്നുമണിയോടെയാണ് സംഘം കവർച്ചയ്ക്കെത്തിയത്.
അടിവസ്ത്രംധരിച്ച് മുഖംമൂടിയ നിലയിലായിരുന്നു ഇവർ. കൈയിൽ ആയുധമുള്ളതായും സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്.
ജാസ്മിൻ, ഇക്ബാൽ തുടങ്ങിയവരുടെ വീടുകളിലായിരുന്നു മോഷണശ്രമം. തുണിയും കമ്പിയും മറ്റും ഉപയോഗിച്ച് വാതിലുകളും ജനാലകളും തുറക്കാൻ ശ്രമിച്ചു.
വീടിന്റെ മുറ്റത്തുണ്ടായിരുന്ന ചെരിപ്പുകളും വസ്ത്രങ്ങളും അവർ എടുത്തുകൊണ്ടുപോയി. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ജനപ്രതിനിധി അടക്കമുള്ളവർ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ദൃശ്യങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ട്.
പോലീസിന്റെ നിർദേശങ്ങൾ:
ജനങ്ങള് പാലിക്കേണ്ട മുൻകരുതലുകൾ അറിയിക്കാൻ വാർഡുകളിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുക.
അടഞ്ഞുകിടക്കുന്ന വാതിലിനു പിറകിൽ ആയി ഒന്നിലധികം അലുമിനിയം പാത്രങ്ങൾ അടുക്കിവയ്ക്കുക. (വാതിലുകൾ കുത്തിത്തുറന്നാൽ ഈ പാത്രം മറിഞ്ഞുവീണുണ്ടാകുന്ന ശബ്ദം കേട്ട് ഉണരാൻ സാധിക്കും).