Headlines
Loading...
ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന യുഎഇ ഉദുമ സംഗമം ജനുവരി അവസാന വാരം നടക്കും

ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന യുഎഇ ഉദുമ സംഗമം ജനുവരി അവസാന വാരം നടക്കും

ദുബായ് കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന യു എ ഇ ഉദുമ സംഗമവും ഫാമിലിമീറ്റും ജനുവരി അവസാന വാരം നടത്താനും സംഗമം വൻ വിജയമാക്കുന്നതിന്ന് വേണ്ടി ഉദുമ പഞ്ചായത്ത് പരിധിയിലുള്ളവരെ ഉൾപ്പെടുത്തി ഫുട്ബോൾ പ്രീമിയർ ലീഗും,ഫുഡ് ഫെസ്റ്റും നടത്താൻ വെള്ളിയാഴ്ച ദേയ്റ മെട്രൊപോൾ ഹോട്ടലിൽ ചേർന്ന സ്വാഗതസംഘ പുനഃസംഘടന യോഗത്തിൽ തീരുമാനിച്ചു.

ചെയർമാൻ: ആരിഫ് സിലോൺ 
കൺവീനർ: റാഫി സ്പീഡ് വേ 
ട്രഷറർ: ഇബ്രാഹിം വലിയവളപ്പ്
വർക്കിങ് ചെയർമാൻ: ഇസ്മായിൽ നാലാംവാതുക്കൽ 
ചീഫ് കോർഡിനേറ്റർ:ഷാനവാസ് കോട്ടക്കുന്ന്  

ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് മാങ്ങാടിൻറെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉദുമ മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ നാലാംവാതുക്കൽ ഉൽഘടനം നിർവഹിച്ചു. ഫഹദ് മൂലയിൽ സ്വാഗതവും ജംഷിദ് കോട്ടിക്കുളം നന്ദിയും പറഞ്ഞു. യോഗത്തിൽ ഉബൈദ് അബ്ദുൽറഹ്മാൻ, അബ്ബാസ് മാങ്ങാട്, സിഎം മുഹമ്മദ് ഷാഫി, അമീറലി വാഴവളപ്പ്, ഫാറൂക്ക് കോട്ടക്കുന്ന്, ഇബ്രാഹിം പുല്ലൂർ, ഇബ്രാഹിം പടിഞ്ഞാർ ഷാനവാസ് കോട്ടക്കുന്ന്, റഷീദ് മുക്കുന്നോത്ത്, മമ്മി കപ്പണക്കാൽ, നൗഷാദ് ഷാലിമാർ, സലാം പാക്യാര, അഷ്‌റഫ് പള്ളം, ആബിദ് മാങ്ങാട്, സാദിഖ് കോട്ടക്കുന്ന്, റംഷീദ് നാലാംവാതുക്കൽ, അബ്ദുല്ല മുല്ലച്ചേരി, ഇർഷാദ് നാലാംവാതുക്കൽ, ഇബ്രാഹിം, അബ്ദുല്ല, ബദറുദീൻ മാങ്ങാട്, സർഫറാസ് പടിഞ്ഞാർ, ജിയാദ്‌ നാലാംവാതുക്കൽ, മുസമ്മിൽ കോട്ടിക്കുളം, ഷാറൂക് എൻഎസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.